തെല്‍അവീവ്: തെക്ക് ഇസ്രായേലിന്റെ സൈനിക താവളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വെടിയുണ്ടകള്‍ മോഷണം പോയതായി യെഡിയോത്ത് അഹ്റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു. തസ്ലിം കിബ്ബൂട്ടിന് സമീപത്തെ ദേശീയ സൈനിക പരിശീലന കേന്ദ്രത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. നേരത്തെ വെടിക്കോപ്പുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവിടെനിന്ന് മോഷണം പോയിരുന്നു.
ഇസ്രയേല്‍ സൈന്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെടിമരുന്ന് മോഷണമാണിതെന്ന് പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ച് കൃത്യമായി അറിയുന്ന താവളത്തിനകത്തുള്ളവരില്‍നിന്ന് മോഷ്ടാക്കള്‍ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.