കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. ഇരുപതോളം പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. നിർമ്മാണത്തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് നടക്കുകയായിരുന്നു. തൂൺ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. കെട്ടിടത്തിനടിയിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നും സംശയം ഉണ്ട്.കെട്ടിടത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
