
മനാമ: ബഹ്റൈനിലെ പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ ബുഅലി ഗ്രൂപ്പ് ബഹ്റൈനിൽ 50 വർഷം പൂർത്തീകരിച്ചു. 1973ൽ ഈസാ ടൗണിൽ ഗൾഫ് ടെക്നിക്കൽ കോളജിൽ ആണ് ആദ്യ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത്. 50 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ബൂഅലി ഗ്രൂപ്പിന് കീഴിൽ നിലവിൽ വിവിധ ബ്രാഞ്ചുകളിലായി 250ൽപരം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.

ബൂഅലി ഗ്രൂപ്പിന്റെ ഒരു വർഷക്കാലം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് വ്യത്യസ്തവും ആകർഷണീയവുമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകുമെന്ന് ഗ്രൂപ് ചെയർമാൻ എം.പി അബ്ദുറഹ്മാൻ പറഞ്ഞു. 50ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഹമീദ് ഹാജി, ഡയറക്ടർമാരായ എം.പി. അഷ്റഫ്, പി.പി. ബഷീർ, കെ.വി. മൊയ്ദു, സി.ഇ.ഒ റിയാസ് അബ്ദുറഹ്മാൻ, ജനറൽ മാനേജർ ഷിബാസ് മൊയ്തീൻ എന്നിവർ പങ്കെടുത്തു.
