മനാമ: ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷൻ ഫെബ്രുവരി 27 വരെ നീട്ടിയതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മേളയോടുള്ള താൽപ്പര്യത്തിൻ്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. വർദ്ധിച്ച ജന പങ്കാളിത്തമാണ് മേളയിലുള്ളത്.
അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 120-ലധികം റെസ്റ്റോറന്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും അരങ്ങേറുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരുടെ ഗണ്യമായ തിരക്കാണ് ഉത്സവത്തിന് സാക്ഷ്യം വഹിച്ചത്. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ഉയർത്തിക്കാട്ടുക, കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, ടൂറിസം ഉൽപ്പന്നം വൈവിധ്യവത്കരിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ.