ന്യൂഡൽഹി: പുതുവത്സരമാഘോഷിച്ച് ബിഎസ്എഫ് ജവാൻമാർ. കശ്മീരിലും ഗുജറാത്തിലെ കച്ചിലും ബിഎസ്എഫ് ഉദ്യോഗസ്ഥർ പുതുവത്സരത്തെ വരവേൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുതുവത്സര തലേന്നായ ഇന്ന് ക്യാമ്പ് ഫയർ നടത്തിയും ചുറ്റും പാട്ടുപാടി നൃത്തം ചെയ്തും മധുരം പങ്കിട്ടുമെല്ലാം പുതുവത്സരത്തെ വരവേൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഗുജറാത്തിലെ കച്ചിൽ ഒത്തുകൂടിയ ബിഎസ്എഫ് ജവാന്മാർ പ്രാർത്ഥനകൾ നടത്തി പ്രസാദം പങ്കുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കശ്മീരിലെ പൂഞ്ചിലാണ് ‘ബോലോ താരാരാ..’പാട്ടിനൊപ്പം നൃത്തം ചെയ്ത് സൈനികർ പുതുവത്സരം ആഘോഷിക്കുന്നത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടത്.
