ചെന്നൈ: ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സഹോദരന്. പഴനി സ്വദേശി മുരുഗേശന്റെ മകള്‍ ഗായത്രിയാണ് കൊല്ലപ്പെട്ടത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് ഗായത്രിയെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഗായത്രിയുടെ കഴുത്തിലെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം അറിയിക്കുകയായിരുന്നു.
കൊലപാതകത്തിനു പിന്നില്‍ സഹോദരനായ ബാലമുരുകനാണെന്നു അന്വേഷണത്തില്‍ പൊലീസ് മനസ്സിലാക്കി. ചോദ്യം ചെയ്തപ്പോള്‍ ഗായത്രി ഏറെനേരം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കും.