അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതൻ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തിൽ പോകാനെത്തിയത്.
ആദ്യഘട്ടത്തിൽ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിർദേശം അവഗണിച്ചായിരുന്നു ഇവർ യാത്രക്കൊരുങ്ങിയത്. എന്നാൽ രണ്ടാമത്തെ പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇവർ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ദുബായ് വിമാനത്തിൽ കയറിയ ബ്രിട്ടീഷ് പൗരനെയുൾപ്പെടെ 270 യാത്രക്കാരേയും തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റി.
ഈ മാസം ഏഴിനാണ് മൂന്നാറിൽ 19 പേരുമായി വിനോദയാത്രക്കെത്തിയതായിരുന്നു ഇയാൾ. കെ.ടി.ഡി.സിയുടെ മൂന്നാർ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 10 -ാം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു.