
മനാമ: സാമ്പത്തിക സേവനങ്ങൾ, ഐ.സി.ടി, വിദ്യാഭ്യാസം, ടൂറിസം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലായി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ (2022-2024) ബ്രിട്ടൺ ആസ്ഥാനമായുള്ള കമ്പനികളിൽനിന്ന് 250 മില്യൺ അമേരിക്കൻ ഡോളറിലധികം നിക്ഷേപം ലഭിചച്ചതായി ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) അറിയിച്ചു.
ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ബഹ്റൈനിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽഖുലൈഫിന്റെ നേതൃത്വത്തി മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നടത്തിയ ബ്രിട്ടീഷ് സന്ദർശനത്തിനിടെയാണ് ഈ അറിയിപ്പുണ്ടായത്. അവിടുത്തെ നിക്ഷേപകരുമായി സംഘം കൂടിക്കാഴ്ചകൾ നടത്തുകയും ഉൽപ്പാദനത്തിലും ലോജിസ്റ്റിക്സിലുമുള്ള പ്രവണതകൾ കേന്ദ്രീകരിച്ചുള്ള ക്യൂറേറ്റഡ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
