ഹോങ്കോംഗ്: ചൈനയുടെ എതിര്‍പ്പുകളെ വകവെയ്ക്കാതെ ഹോങ്കോംഗ് പൗരന്മാര്ക്ക് വിസ നല്‍കാനൊരുങ്ങി ബ്രിട്ടണ്. 2021 ജനുവരി 31 മുതല്‍ വിസ്ക്കായി അപേക്ഷ നല്കിയവര്ക്കും ഇനി നല്കാന് ആഗ്രഹമുള്ളവര്‍ക്കും വേണ്ട സഹായം നല്‍കുമെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്സ്പോര്‍ട്ട് കൈവശമുള്ള ഹോങ്കോംഗ് പൗരന്മാര്ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ബ്രിട്ടണ് തീരുമാനിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വിസ നിയമത്തിലെ തീരുമാനത്തിനെതിരെ ബ്രിട്ടണിലെ ചൈനീസ് എംബസി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ പൗരന്മാര്ക്ക് വിസ നല്കാന് മറ്റൊരു രാജ്യത്തിന് അധികാരമില്ല. ബ്രിട്ടന്റെ ശ്രമം ചൈനയുടെ പരമാധികാരത്തിന്മേല് ഇടപെടാനാണെന്നും ചൈനീസ് സ്ഥാനപതി ആരോപിച്ചു. ബ്രിട്ടണ് നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.