പത്തനംതിട്ട: കെെകൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ. കരാറുകാരനിൽ നിന്ന് കെെകൂലി വാങ്ങുന്നതിനിടെയാണ് എൻജിനീയർ പിടിയിലായത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കെെക്കൂലി വാങ്ങിയത്.അസിസ്റ്റന്റ് എൻജിനിയർ വിജിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 37,000 രൂപയാണ് കെെക്കൂലിയായി വാങ്ങിയത്. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം.


