
മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കെടുത്തു.
ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തുവരുന്ന പ്രവാസികൾക്കായുള്ള കാൻസർ കെയർ ഗ്രൂപ്പ്, കാൻസർ ബോധൽക്കരണ രംഗത്ത് നടത്തി വിവിധ പ്രവർത്തനങ്ങളെ ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രൂ എടുത്ത് പറഞ്ഞു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ മറ്റ് സജീവ പ്രവർത്തകർ എന്നിവർ വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പിന്റെ ബാനറിൽ അണിനിരന്നു.


