മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി, ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയും ഇന്ത്യന്‍ ലേഡീസ് അസോസിയേഷനുമായി ചേര്‍ന്ന് സ്തനാർബുദ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്തനാർബുദ ബോധവല്‍ക്കരണ മാസാചരണത്തിന് സമാപനമായി നടന്ന പരിപാടിയില്‍ ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി എക്സിക്യുട്ടീവ് മാനേജര്‍ അഹമദ് അലി അല്‍ നൊവാകാദ മുഖ്യാതിഥിയായിരുന്നു.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് പ്രസിഡന്റ് ശാരദാ അജിത് അധ്യക്ഷയായി. ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സായി ഗിരിധര്‍ സംസാരിച്ചു. ഐപി-ഒടി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ സ്വാഗതവും ക്വാളിറ്റി മാനേജര്‍ ആന്‍സി അച്ചന് കുഞ്ഞ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ബോധവല്‍ക്കരണ സെമിനാറില്‍ സ്തനാര്‍ബുദവും നേരത്തെയുള്ള കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും എന്ന വിഷയം ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലന് അവതരിപ്പിച്ചു. മാമോഗ്രാം സംബന്ധിച്ച് സദസില്‍ നിന്നുള്ള സംശയങ്ങള്‍ക്ക് കണ്‍സള്‍ട്ടന്റ് റോഡിയോളജിസ്റ്റ് ഡോ. അനീസബേബി നജീബ് മറുപടി നല്കി. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. തേജീന്ദര്‍ സര്‍ണ സംസാരിച്ചു.