വിഴിഞ്ഞം: വിഴിഞ്ഞത്ത് വയോധികയെ കൊന്ന അമ്മയും മകനും മറ്റൊരു കൊലക്കേസിലും പ്രതികള്‍. മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻ വീട്ടിൽ ആനന്ദൻ ചെട്ട്യാരുടെ വളർത്തുമകൾ പതിന്നാലുകാരിയുടെ മരണത്തിനു പിന്നിലും വയോധികയെ കൊലപ്പെടുത്തിയ റഫീക്കയും മകനുമാണെന്ന് തെളിഞ്ഞു. ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ റഫീഖാ ബീവിയും ഷെഫീക്കും പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. 2020 ഡിസംബര്‍ 13നാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുല്ലൂർ സ്വദേശിയും വയോധികയുമായ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ റഫീക്കയെയും മകനെയും ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് മറ്റൊരു കൊലപാതകത്തിന്റെ ചുരുളും കണ്ടെത്താനായത്. പോലീസ് അറസ്റ്റിലായ റഫീക്കയും മകനും ഇവരുടെ ആൺസുഹൃത്തും കൊല്ലപ്പെട്ട ഗീതുവിന്റെ വീടിന് പുറകിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു റഫീക്കയും മകനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇതു സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യണമെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.