തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ, 15 കിലോലിറ്ററിൽ താഴെ പ്രതിമാസ ഉപഭോഗമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിനായി വർഷംതോറും പുതുക്കി സമർപ്പിക്കേണ്ട അപേക്ഷ, ഇക്കൊല്ലം സമർപ്പിക്കാനുള്ള തീയതി, കോവിഡ് അതിവ്യാപന പശ്ചാത്തലത്തിൽ മാർച്ച് 31 വരെ നീട്ടി. ആനുകൂല്യത്തിനുള്ള അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പും ഫോൺ നമ്പരും മാത്രം നൽകിയാൽ മതിയാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
