റിയാദ്: സൗദി അറേബ്യയില് വിവിധ കച്ചവട സ്ഥാപനങ്ങളില് പ്രവേശിക്കാന് കൊവിഡ് വാക്സിന് ബൂസ്റ്റര് ഡോസ് എടുക്കല് നിര്ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്, ഭക്ഷണശാലകള്, കോഫി ഷോപ്പുകള് എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല് ബൂസ്റ്റര് ഡോസ് നിര്ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് എട്ടു മാസവും അതില് കൂടുതലും പിന്നിട്ട, പതിനെട്ട് വയസ്സില് കൂടുതലും പ്രായമുള്ള എല്ലാവരും ബൂസ്റ്റര് ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര് ഡോസ് എടുത്ത് തവക്കല്നാ ആപ്ലിക്കേഷനില് ഇമ്യൂണ് സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്സിനെടുക്കുന്നതില് നിന്ന് ഒഴിവാക്കിയ വിഭാഗത്തില്പ്പെടുന്നവര്ക്ക് പുതിയ തീരുമാനം ബാധകല്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
Trending
- പ്രിയങ്ക വയനാട്ടില് കോണ്ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര് ഇന്ത്യ- സിയാല് ചര്ച്ച വിജയം; ലണ്ടന് സര്വീസ് നിര്ത്തില്ല
- ബഹ്റൈന് നിയമമന്ത്രിയും ഇന്ത്യന് അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില് നിരോധിത ട്രോളിംഗ് വലകള് ഉപയോഗിച്ച ഇന്ത്യന് മത്സ്യത്തൊഴിലാളികള് അറസ്റ്റില്
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി
- മഹാകുംഭമേളയില് പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
- പത്തനംതിട്ടയിലെ മര്ദനം; പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ കേസ്
- ഗാസയെ കടല്ത്തീര സുഖവാസകേന്ദ്രമാക്കി മാറ്റും- ട്രംപ്