പത്തനംതിട്ട : ശബരിമലയിലെ പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് പൂർത്തിയായതായി ദേവസ്വം ബോർഡ്. കൊറോണ മഹാമാരിയെ തുടർന്ന് പ്രതിമാസ പൂജാ വേളകളിലും ,ഉത്സവവും വിഷുവും പ്രമാണിച്ചും നടത്തേണ്ടിയിരുന്ന അറുപതോളം പടിപൂജകളും ഉദയാസ്തമന പൂജകളും നടത്താൻ കഴിഞ്ഞിരുന്നില്ല.
75000 രൂപ ചിലവിൽ നടത്തുന്ന പടിപൂജ നേരത്തേ 12 വര്‍ഷത്തിലൊരിക്കലും പിന്നീട് വര്‍ഷത്തിലൊരു തവണയുമായായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ വഴിപാടുകാരേറിയതോടെ മറ്റ് ദർശന സമയങ്ങളിലും പടിപൂജ നടത്തുന്നുണ്ട്. മണിക്കൂറുകളോളം പതിനെട്ടാംപടിയിലൂടെയുള്ള സന്നിധാന ദര്‍ശനം തടസ്സപ്പെട്ടുവരുന്നതിനാലാണ് പടിപൂജ ഉല്‍സവകാലത്ത് നിന്നും മാറ്റിയത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഇക്കുറി കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാവും പൂജകൾ നടത്തുക . ശബരിമലയിലെ പല പൂജകൾക്കും ഇക്കുറി കർശന നിയന്ത്രണമുണ്ട്. ഭക്തർ സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങൾ ശ്രീകോവിലിലേക്ക് എടുക്കില്ല.ഉഷഃപൂജ, ഉച്ചപൂജ, നിത്യപൂജ എന്നിവ നടത്താനും അനുമതിയുണ്ട്. സോപാനത്തിൽ ദർശനം അനുവദിക്കില്ല.