കോഴിക്കോട് : പോരാമ്പ്രയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. വിളയാട്ടുകണ്ടിമുക്കിലെ ലീഗ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം, ബോംബേറിൽ ഓഫീസിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


