കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. വിവാഹ വീട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ജിഷ്ണുവിനും ഒപ്പമുള്ളവർക്കും നേരെ ബോംബെറിയുകയായിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് സൂചന. കല്യാണ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, മുതിര്‍ന്നവര്‍ ഇടപെട്ട് ഇത് പരിഹരിച്ചിരുന്നു. ഇതായിരിക്കാം ആക്രമണ കാരണമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
