മുംബൈ: പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ബോംബ് ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.