കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ സീറ്റിൽനിന്നാണ് ബോംബ് ഭീഷണിയുള്ള കുറിപ്പ് ലഭിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ അഞ്ചുമണിയോടെ പുറപ്പെടേണ്ടതായിരുന്നു വിമാനം. ഭീഷണി കാരണം പുറപ്പെടൽ വൈകി.


