ആലപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താൽക്കാലികമായി അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.ക്ഷേത്രക്കുളത്തിന്റെ കൽപ്പടവിൽ നിന്ന് യുവാവിന്റെ ചെരിപ്പ് കണ്ടെടുത്തതോടെ കുളത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. പിന്നാലെയാണ് മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം അടയ്ക്കുകയായിരുന്നു. ഇനി ക്ഷേത്രക്കുളം വറ്റിച്ച് പരിഹാരക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതിയുടെ അറിയിപ്പ്. ആശുപത്രിയിലേക്ക് മാറ്റിയ മുകേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Trending
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന് അപലപിച്ചു
- സിംഗപ്പൂര് ഫിന്ടെക് ഫെസ്റ്റിവലില് ബഹ്റൈനിലെ നിക്ഷേപാവസരങ്ങള് പ്രദര്ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില് എണ്ണ ഖനനകേന്ദ്രത്തില് അപകടം; 2 മലയാളികള്ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
- സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിന് ബഹ്റൈന് പാര്ലമെന്റിന്റെ അംഗീകാരം
- ഡല്ഹിയിലെ ബോംബ് സ്ഫോടനം: ബഹ്റൈന് അപലപിച്ചു
- 26ാമത് യു.എന്. വേള്ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല് അസംബ്ലിയില് ബഹ്റൈന് ടൂറിസം മന്ത്രി പങ്കെടുത്തു

