മനാമ: ബഹ്റൈനിൽ നിര്യാതനായ മംഗലാപുരം വാമഞ്ചൂർ സ്വദേശി മുകേഷ് ഹരികുമാറിന്റെ (47) മൃതദേഹം അസ്ക്കറിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ രശ്മിതയും 2 വയസ്സുള്ള കിട്ടിയും നാട്ടിലാണ്. സഹോദരൻ അഷ്ലേഷ് നായർ ബഹ്റൈനിൽ ഉണ്ട്. കുടുംബ സഹൃദയവേദി അറിയിച്ചതനുസരിച്ചു ഐ.സി.ആർ. എഫ് ആണ് എംബസിയുടെയും മുകേഷ് ജോലി ചെയ്തിരുന്ന കമ്പനിയുടെയും സഹകരണത്തോടെ നടപടികൾ പൂർത്തീകരിച്ചത്.
