മനാമ: ബഹ്റൈനിലെ മലയാളി സെയിൽസ്മാൻമാരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി എം എസ് ടി) സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു .കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായിനടന്ന ചർച്ചയിൽ മെമ്പർഷിപ്പ് ക്യാംബയിൻ, ഗ്രാൻഡ് ഫാമിലി ഗെറ്റ് ടുഗതർ തുടങ്ങിയ പരിപാടികൾ ഉടൻ സംഘടിപ്പിക്കുവാൻ തീരുമാനമായി. ആരിഫ്, സനിൽ, സിജുകുമാർ, അൻജൂം ബക്കർ, അരുൺ അർ പിള്ള, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. എക്സിക്യുട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ബി എം എസ് ടി യിൽ അംഗത്വം ലഭിക്കുവാനായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് – 39239220, 33885638
ജോയിന്റ് സെക്രട്ടറി അസീർപാപ്പിനിശ്ശേരി, സകരിയ ചാവക്കാട്, മുസ്തഫ തൃശൂർ, അലി അക്ബർ, റഫീഖ് അബ്ബാസ്, ഫൈസൽ കൊല്ലം എന്നിവർ പങ്കെടുത്തു. അബൂബക്കർ സിദ്ദിഖ് റമദാൻ സന്ദേശം നൽകി വളണ്ടിയർ പ്രവർത്തനത്തിന് മുസ്തഫ ടോപ്പ്മാൻ, ഷഫീക് വടകര എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി .കെ മുഹമ്മദലി സ്വാഗതവും, ടീ. എം.സി മൊയ്തി നന്ദിയും പറഞ്ഞു.
