മനാമ: ബഹ്റൈൻ മീഡിയ സിറ്റിയുടെ 21ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷപരിപാടിയായ ശ്രാവണ മഹോത്സവം 2021 ൽ പതിനാറാം ദിവസം ബഹ്റൈൻ ശ്രീനാരായണകൾച്ചറൽ സൊസൈറ്റി ( SNCS ) ശ്രീനാരായണ ഗുരുകൃതികൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ഗുരുദേവഭജനാമൃതം ശ്രദ്ധേയമായി.
എസ്.എൻ.സി.എസ് ചെയർമാൻ ജയകുമാർ ശ്രീധരൻ ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ എസ്.എൻ.സി.എസ് സെക്രട്ടറി സുനീഷ് സുശീലൻ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എസ്.എൻ.സി.എസ് വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, എസ്.എൻ.സി.എസ് മുൻചെയർമാനും പ്രോഗ്രാം കോർഡിനേറ്ററുമായ ഷാജി കാർത്തികേയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് ശ്രീനാരായണഗുരു കൃതികൾ ഉൾപ്പെടുത്തി എസ്.എൻ.സി.എസ് ഗുരുനാദം ഓർക്കസ്ട്രയിലെ അംഗങ്ങൾ അവതരിപ്പിച്ച ഗുരുദേവഭജനയും അരങ്ങേറി.ഗുരുദർശനങ്ങളും കൃതികളും ഗുരുസ്തുതികളും ജനഹൃദയങ്ങളിലെത്തിച്ച പരിപാടിയുടെ അവതാരകയായത് മനീഷ സന്തോഷ് ആയിരുന്നു. പരിപാടിയിൽ ഗുരുനാദം ഓർക്കസ്ട്രാ കൺവീനർ ലെനിൻരാജ് നന്ദി അറിയിച്ചു.
