മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (BDK) ബഹ്റൈൻ ചാപ്റ്റർ കേരള കാത്തോലിക് അസോസിയേഷനുമായി (KCA) സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സുമനസ്സുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായി തീർന്ന ക്യാമ്പിൽ എഴുപതോളം പേർ രക്തം ദാനം നടത്തി. കേരള കാത്തോലിക് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തിരിക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, KCA വൈസ് പ്രസിഡന്റ് ജോഷി വിതയത്തിൽ, കോർ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ സെവി മാത്തുണ്ണി, സീനിയർ മെമ്പർ പീറ്റർ പൈലി എന്നിവർ ആശംസകൾ അറിയിച്ചു.
KCA ട്രെഷറർ അശോക് മാത്യു, എന്റർടൈൻമെന്റ് സെക്രട്ടറി ജോബി ജോസ്, ബാബു വർഗീസ്, സിമി അശോക്,അലിൻ ജോഷി,സിമി ബാബു, BDK വൈസ് പ്രസിഡന്റ് സിജോജോസ്, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോർഡിനേറ്റർ രാജേഷ് പന്മന, ലേഡീസ് വിംഗ് കൺവീനർ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ, ഗിരീഷ്, സുനിൽ, അശ്വിൻ, സലീന ഗ്രൂപ്പ് അംഗമായ നിതിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.