മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ മലബാർ അടുക്കളയുമായി സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു രക്ത ദാന ക്യാമ്പ് നടത്തി. സുമനസ്സുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായി തീർന്ന ക്യാമ്പിൽ അറുപതോളം പേർ രക്തം ദാനം നടത്തി. മലബാർ അടുക്കള പ്രവർത്തകരായ സുമ ദിനേഷ്, ഷമ്രു മഷൂദ്, ജസ്സീർ, ഷഹീർ, ഇബ്രാഹിം, അഞ്ജലി അഭിലാഷ്, സുബിനാസ്, മഷൂദ്, ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്റ് മിഥുൻ, സിജോ,ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോർഡിനേറ്റർ ജിബിൻ ജോയ്, സെക്രട്ടറി രമ്യ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ, അസീസ് പള്ളം, സുനിൽ ഗ്രൂപ്പ് അംഗങ്ങളായ സലീന, എബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
