കൊച്ചി: കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ,തണൽ ഫൗണ്ടേഷൻ പനങ്ങാട്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ ഏകത ദിനത്തിനോടനുബന്ധിച്ച് രക്തദാന ക്യാമ്പും കോവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു. പനങ്ങാട് ഗോപിനാഥ മേനോൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡൻറ് ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേബി തമ്പി ഗോവിക മുന്നണി പോരാളിയായ ആംബുലൻസ് ഡ്രൈവരെ ആദരിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് രാധാകൃഷ്ണൻ ആശാവർക്കർമാരെയും ചടങ്ങിൽ ആദരിച്ചു.
ഐ എം എ കൊച്ചി ചാപ്റ്റർ പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. മരിയ വർഗീസിനെ ആദരിച്ചു. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി പൊന്നുമോൻ മുഖ്യപ്രഭാഷണം നടത്തി. കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കർമാലി ടീച്ചർ കോവിഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകരെയും ആദരിച്ചു. ചടങ്ങിൽ തണൽ ഫൗണ്ടേഷൻ പ്രസിഡൻറ് ജോളി ജോൺ, തിരുവാങ്കുളം ആർസിസി കോർഡിനേറ്റർ എം രഞ്ജിത്ത് കുമാർ, വി.ഒ.ജോണി,ഡോ.മരിയ വർഗീസ്, ഐഎംഎ പ്രതിനിധികൾ ,റോട്ടറിക്ലബ് എ.ജി.സുബ്രഹ്മണ്യൻ, ഡിസ്ട്രിറ്റ് ഡയറക്ടർ റോയി എന്നിവർ സംസാരിച്ചു. ചടങ്ങിൽ രക്തദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.