മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി 1.08 കോടി രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് നിന്നുമാണ് പണം പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണയില്‍ നിന്ന് 90 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. വല്ലപ്പുഴ സ്വദേശികളായ കൊടിയില്‍ ഫൈസല്‍, മണല്‍പള്ളി നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് 18 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. ഒരു മാസത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 12 കോടിയുടെ കുഴല്‍പ്പണമാണ് പോലീസ് പിടികൂടിയത്.
