മനാമ: ബഹ്റൈനില്‍ നിന്ന് ജന്മനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ ആദ്യസംഘത്തിലെ പ്രവാസി കുടുംബത്തിന് സഹായഹസ്തവുമായി ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം. കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന സംഘത്തിലെ നാല് പേരടങ്ങുന്ന അനിൽ തോമസിൻ്റെ കുടുംബത്തിലെ കുട്ടിയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നതായി ശ്രദ്ധയില്‍പ്പെടുന്നത് എയർപോർട്ടിലെ പരിശോധനയിലായിരുന്നു. തുടർന്ന് കാലാവധി തീര്‍ന്ന പാസ്പോര്‍ട്ടുമായി നിയമപരമായി യാത്ര സാധ്യമല്ലെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെ ബുദ്ധിമുട്ടിലായ പ്രവാസി കുടുംബം BKSF Community helpline പ്രവർവത്തകരായി സേവനത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത് ബന്ധപ്പെടുകയായിരുന്നു. ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി വിഷയം കെ. മുരളീധരന് എം.പിയുടെ ഓഫീസിലും പിന്നീട് എം.എല്‍.എ അന്‍വര്‍ സാദത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രശ്നത്തില്‍ ഉടന്‍ ഇടപെട്ട അധികൃതര്‍ എയര്‍ ഇന്ത്യയുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു. ഫസല്‍, നജീബ് കടലായി, ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി, തുടങ്ങിയവര്‍ നടത്തിയ ശക്തമായ ഇടപെടലാണ് വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞത്. പ്രതിസന്ധിയിലാക്കിയ പ്രശ്നത്തിന് പരിഹാരമായതിനെ തുടർന്ന് എയർപോർട്ട്, എംബസി, എയർ ഇന്ത്യ അധികൃതരും ബികെഎസ്എഫ് ന് അഭിനന്ദനങ്ങളുമായി മുന്നോട്ടുവന്നു. യാത്രക്കാർക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രവർത്തകർ മെഡിക്കൽ കിറ്റുകളും വിതരണം ചെയ്തു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു