മനാമ: ബികെഎസ്എഫ് വലിയ പെരുന്നാൾ ദിനത്തിൽ 6 മാസത്തോളമായി ശബളം കിട്ടാത്ത തൂബ്ലിയിലെ അർഹതപ്പെട്ട തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി.
ബികെഎസ്എഫ് കമ്മ്യൂണിറ്റി ഭാരവാഹി നൗഷാദ് പൂനൂരിന്റെ നേതൃത്വത്തിൽ നടന്ന വിതരണ ചടങ്ങിൽ ഭാരവാഹികളായ ബഷീർ അമ്പലായി, നെജീബ് കടലായി, മൻസൂർ കണ്ണൂർ, നെജീബ് കണ്ണൂർ, സെലീം മമ്പ്ര എന്നിവർ പങ്കെടുത്തു. ഭക്ഷണം സ്പോൺസർ ചെയ്ത ഫുഡ് സിറ്റി, കപ്പാലം റെസ്റ്റാറന്റുകൾക്ക് ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ നന്ദി പ്രകാശിപ്പിച്ചു.


