മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് ആഘോഷങ്ങളുടെ ഭാഗമായി 8 മാസത്തോളമായി കോവിഡ് വിപത്തിൽ ശമ്പളം കിട്ടാതെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഏറ്റവും അർഹതപ്പെട്ട തൂബ്ലിയിലെ ഗുമയിസ് തൊഴിലാളി താമസ സ്ഥലത്ത് അവരുടെ നിത്യോപയോഗ പാചകത്തിന് 2 മാസത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും അടക്കം ചെയ്ത 75 ഭക്ഷണ കിറ്റുകൾ സ്വാതന്ത്ര്യത്തിന്റെ 75 മത് നിറപകിട്ടിൽ BKSF വിതരണം ചെയ്തു.
തൊഴിലാളികളുമായി ദേശീയ ഗാനത്തോടെയും ദേശഭക്തിഗാനത്തോടെയും പങ്കെടുത്തു വിതരണം ചെയ്ത പരിപാടിയിൽ കോവിഡ് മഹാമാരിയിൽ സ്വന്തം ജനതയെപോലെ കരുതലോടെ കൂടെ നിർത്തിയ പോറ്റമ്മയായ ബഹ്റൈൻ സർക്കാരിനോടും രാജകുടുംബത്തോടും ഐക്യദാർഡ്യവുമായി ഇരുപതാകളും കൈയ്യിലേന്തിയായിരുന്നു വ്യത്യസ്ഥവും ഏറെ മാതൃകാപരമായും ഭാരതത്തിന്റെ 75 പിറന്നാൾ ആഘോഷം തൊഴിലാളികളുമായി BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ പ്രവർത്തകർ കൊണ്ടാടിയത്. ബഷീർ അമ്പലായി,സുബൈർ കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.