ന്യൂഡൽഹി: ബി.ജെ.പിയുടെ ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് മുസ്ലിം ലീഗ്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ലീഗ് സുപ്രീം കോടതിയിൽ ഈ വാദം ഉന്നയിച്ചത്. ഹർജിയിൽ ബി.ജെ.പിയെ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ലീഗിന്റെ വാദം. ശിവസേനയും ശിരോമണി അകാലിദളും ഉൾപ്പെടെ 27 രാഷ്ട്രീയ പാർട്ടികളെ കൂടി കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് മെയ് മാസത്തിലേക്ക് മാറ്റി.