
കോഴിക്കോട്: ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് വെള്ളയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ലോറി ഇടിച്ചു. ബി.ജെ.പി പുതിയങ്ങാടി
ഏരിയാ സെക്രട്ടറി ടി.പി പ്രഭാഷിനെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ പ്രഭാഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ ചൊവ്വാഴ്ച വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. പിറകിൽനിന്നുവന്ന ലോറി ബി.ജെ.പി പ്രവര്‍ത്തകനെ ഇടിക്കുകയായിരുന്നു.
വാഹനം പോലീസ് കസ്റ്റഡിലെടുത്തു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്നാലെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
