തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും ബിജെപി കോടതിയെ ഏൽപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഎമ്മും വീഡിയോ കോടതിക്ക് കൈമാറാൻ മടിക്കുന്നത്. കോടതി പ്രസംഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് നൽകാത്തത് ഗൗരവതരമാണ്.
ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതിന് തുല്ല്യമായ പ്രവർത്തി തന്നെയാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഎം ചെയ്യുന്നത്. 2 മണിക്കൂർ 29 മിനുട്ടുള്ള മുഴുവൻ വീഡിയോയും ബിജെപിയുടെ പക്കലുണ്ട്. ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സുധീർ പറഞ്ഞു.