കോട്ടയം: കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായേക്കും. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി അറിയിച്ചു. അംഗങ്ങൾക്ക് വിപ്പ് നൽകി. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി നിർദേശം നൽകി.
27 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത്. കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതമുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിൾ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ