സോലാപൂര്‍: വനിതാ നേതാവിനെ ലൈംഗികമായി ആക്രമിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോലാപൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്മുഖിനെ പുറത്താക്കി മഹാരാഷ്ട്ര ബിജെപി നേതൃത്വം. ഹോട്ടല്‍ മുറിയില്‍ വച്ച് ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.ഇതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത്ദാദ പാട്ടീല്‍ ശ്രീകാന്തിൽ നിന്ന് രാജി സ്വീകരിച്ചു. ബിജെപി സോലാപൂര്‍ സിറ്റി ജില്ലാപ്രസിഡന്റ് വിക്രം ദേശ്മുഖിനെ താല്‍ക്കാലികമായി ചുമതലയേല്പിച്ചു.താന്‍ ഹണിട്രാപ്പിന് വിധേയനായതാണെന്നാണ് ശ്രീകാന്ത് ദേശ്മുഖിന്റെ വാദം. ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട സ്ത്രീ വീഡിയോയില്‍ പറയുന്നതായി കാണാം. ഇപ്പോള്‍ ഇയാള്‍ തന്നെ ചതിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണെന്നും ആരോപിക്കുന്നുണ്ട്. സ്ത്രീക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 384 പ്രകാരം പൊലീസ് കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിന് ഇരയായ സ്ത്രീ പരാതി നല്‍കണം. അക്രമിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്രാ വാഗ് പറഞ്ഞു.
SUMMARY: bjp removes Solapur district rural president for sexually harassing a woman party worker