തിരുവനന്തപുരം: പോക്സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലയില്‍ വിക്രമന് നായരാണ് അറസ്റ്റിലായത്. പതിനാറുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയില്‍ മാരായമുട്ടം പൊലീസാണ് കേസെടുത്തത്. കൊല്ലയില്‍ പഞ്ചായത്ത് ബിജെപി വൈസ് പ്രസിഡന്റും മണ്ഡലം കമ്മിറ്റി അംഗവുമാണ് വിക്രമന് നായര്‍. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
