റായ്പൂർ: ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിന് മൂന്നുനാൾ മാത്രം ശേഷിക്കെ, ബിജെപി നോവിനെ കൊലപ്പെടുത്തി. പിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം. ബിജെപിയുടെ നാരായൺപൂർ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റായ രത്തൻ ദുബേയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ജില്ലയിലെ കൗശൽനാർ മേഖലയിലാണ് സംഭവം. സില്ല പഞ്ചായത്ത് പ്രതിനിധിയാണ് ദുബേ. കൗശൽനറിൽ പ്രചാരണത്തിന് വേണ്ടി പോയതായിരുന്നു ദുബെ. മഴു കൊണ്ടാണ് ദുബെയെ കൊലപ്പെടുത്തിയത്. അടുത്തിടെ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നവർക്കെതിരെ മാവോയിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുൻപ് മാവോയിസ്റ്റുകൾ ലഘുലേഖകൾ പുറത്തിറക്കിയിരുന്നു. കൊലപാതകം അന്വേഷിക്കാൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. കൊലപാതകത്തെ ബിജെപി നേതാവ് ഓം മാഥുർ അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ പ്രവർത്തിയെ പാർട്ടി അപലപിക്കുന്നു, അദ്ദേഹം എക്സിൽ കുറിച്ചു. ഒക്ടോബർ 20 ന് ബിജെപി പ്രവർത്തകൻ ബിർജു തരമിനെ ശർഖേഡ ഗ്രാമത്തിൽ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ്. നവംബർ 7 നും 17 നും. നവംബർ 7 ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയോജക മണ്ഡലങ്ങളിൽ പെടുന്നതാണ് നാരായൺപൂരും.
Trending
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ്
- പാര്‍സല്‍ മയക്കുമരുന്ന് കടത്തു കേസില്‍ സെപ്റ്റംബര്‍ 30ന് വിധി പറയും
- ബഹ്റൈന്‍ ശൂറ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘം ജോര്‍ദാനിയന്‍ സെനറ്റും പ്രതിനിധിസഭയും സന്ദര്‍ശിച്ചു
- കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് നിർദ്ദേശം
- തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
- ഏഷ്യക്കാരിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിധി ഒക്ടോബര്‍ 14ന്