തിരുവനന്തപുരം: ഏപ്രിൽ 6ന് ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.15ന് മുതിർന്ന നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരം മാരാർജി ഭവനിൽ പതാക ഉയർത്തും. ജില്ലാ, മണ്ഡലം ഓഫീസുകളിൽ അതേ സമയത്ത് തന്നെ പ്രസിഡന്റുമാർ പതാക ഉയർത്തും. രാവിലെ 9.45 മുതൽ 10.45 വരെ എല്ലാ ഓഫീസുകളിലും പ്രവർത്തകർ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിക്കും.11 മണിക്ക് അഖിലേന്ത്യ പ്രസിഡന്റ് മുതൽ മണ്ഡലം പ്രസിഡന്റ് വരെയുള്ളവർ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിന് ആരംഭം കുറിച്ചു കൊണ്ട് ചുമർ എഴുതും. ഉച്ച കഴിഞ്ഞ് ബൂത്ത് തലത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തും.
Trending
- ബിഡികെ ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
- ഖത്തറിൽ അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
- വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് കെ.എസ്.സി.എ
- ബെയ്റൂത്തിന് ബഹ്റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കും
- സമൂഹമാധ്യമത്തില്‍ പൊതു ധാര്‍മികത ലംഘിച്ചു; ബഹ്റൈനില്‍ രണ്ടുപേര്‍ക്ക് തടവ്
- ബഹ്റൈനില്‍ മാധ്യമ മേഖലയില്‍ വനിതാ കമ്മിറ്റി വരുന്നു
- വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി
- ‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ