ന്യൂഡൽഹി: 4 സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി. രാജസ്ഥാൻ, ഡൽഹി, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചത്.
രാജസ്ഥാനിൽ സി.പി ജോഷി, ഡൽഹിയിൽ വീരേന്ദ്ര സച്ച്ദേവ, ഒഡിഷയിൽ മൻമോഹൻ സമൽ, ബിഹാറിൽ സമ്രാട്ട് ചൗധരി എന്നിവരെയാണ് പുതിയ അധ്യക്ഷന്മാരായി നിയമിച്ചത്.