
കൊല്ലം: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു.
കടയ്ക്കൽ ശ്രീശൈലം സിനി ഹൌസിൽ കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ആരംഭിച്ചു. ഒൻപത് വയസ്സുള്ള ക്യാൻസർ ബാധിച്ച കുഞ്ഞിന് ചികിത്സ സഹായം നൽകി.

കൂടാതെ കടയ്ക്കൽ ഫെസ്റ്റ് കാണാനെത്തിയവർക്ക് മധുരം വിതരണം ചെയ്തു.
സംഘടനയുടെ ജില്ലാ ട്രഷറർ ഷാൻ, കടയ്ക്കൽ ഏരിയ കോ ഓർഡിനേറ്റർ ശ്രീജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ, കടയ്ക്കൽ ഏരിയ പ്രസിഡന്റ് ഹക്കിം എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
