ആലപ്പുഴ : രാജ്യത്ത് കേരളമടക്കമുളള നിരവധി സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോഴിയിറച്ചിയക്കമുള്ള മാംസം നന്നായി വേവിച്ചുപയോഗിക്കണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.മുട്ട പാതി വേവിച്ചോ ബുള്‍സ്ഐ ആക്കിയോ കഴിക്കരുത്. സാധാരണ കാലാവസ്ഥയില്‍ മാസങ്ങളോളം അതിജീവിക്കാന്‍ വൈറസിന് കഴിയും. പക്ഷേ, 60 ഡിഗ്രി താപനിലയില്‍ അരമണിക്കൂര്‍ വേവിച്ചാല്‍ വൈറസ് നശിച്ചുപോകും. അധികൃധർ അറിയിച്ചു.


