കോട്ടയം: ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ. അജിത് കുമാറിനെ എ.ഡി.ജി.പി. സ്ഥാനത്തുനിന്ന് മാറ്റിയേ തീരൂ എന്നും എൽ.ഡി.എഫ്. സർക്കാർ നിയമിച്ച ഉന്നതോദ്യോഗസ്ഥന് ആർ.എസ്.എസ്. ബന്ധം പാടില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ. കോട്ടയം ജില്ലാ നേതൃക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർ.എസ്.എസ്. ബന്ധം പാടില്ല. ഒരുവട്ടമല്ല, രണ്ടുവട്ടം എന്തിനാണെന്ന് ആർക്കും അറിയാത്ത കാരണങ്ങളാൽ അറിയപ്പെടുന്ന ആർ.എസ്.എസ്. നേതാക്കളെ അജിത്കുമാർ കണ്ടു. എൽ.ഡി.എഫ്. ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സി.പി.ഐ. നിലപാട്. ഉറച്ച നിലപാടാണിത്. എ.ഡി.ജി.പിയുടെ ചുമതല വഹിക്കാൻ ആർ.എസ്.എസ്. ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ–ബിനോയ് പറഞ്ഞു.
പി.വി. അൻവറിനെതിരായ സി.പി.എമ്മിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൈയും കാലും വെട്ടുമെന്ന ശൈലി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയത്തെ എതിർക്കേണ്ടത് ആശയംകൊണ്ടാണെന്നുമായിരുന്നു മറുപടി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി