ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലാണ് ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു ബിനീഷിനെ ഇഡി കസ്റ്റഡിയിലെടുത്തത്. നേരത്തെ ബിനീഷിനെ ഇഡി ആറുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. ബംഗളുരുവിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചു ഇതൊരു അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന. ബാംഗ്ളൂർ പോലീസിലേയും എൻഫോഴ്സ് മെന്റിലേയും ഓഫീസർമാർ ബിനീഷിനെ ബാംഗ്ളൂർ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുള്ളതിന് ഇഡിയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ചില താരങ്ങൾക്കും കേസിൽ പങ്കുണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരും ബിനീഷുമായുള്ള ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.