ബെംഗളുരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 11ഓടെയാണ് ഇഡി സോണൽ ഓഫീസിൽ ബിനീഷ് എത്തിയത്. ഒക്ടോബർ ആറിനും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തത്. അനൂപിന്റെയും ബിനീഷിന്റെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇഡിവീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരിക്കുന്നത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം