ബെംഗലൂരു: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച അനിക്കുട്ടൻ, അരുൺ എസ് എന്നീ പേരുകൾ എൻഫോഴ്സ്മെന്റ് കോടതിയിൽ വെളിപ്പെടുത്തി. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ഇ.ഡി അറിയിച്ചു. ബിനീഷിന്റെ ഡ്രൈവറായ അനി കുട്ടൻ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. എന്നാൽ ഈ പണത്തിന്റെ ഉറവിടത്തെ കുറിച്ച് വിശദീകരിക്കാൻ ബിനീഷിന് സാധിച്ചിട്ടില്ല. അരുൺ എസ് എന്നയാൽ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻതുകകളാണ് കൈമാറിയിരിക്കുന്നതെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.ഈ പണം പിന്നീട് പിൻവലിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനി കുട്ടനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


