തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് അധികൃതർ പറഞ്ഞുവെന്നും അതിൽ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു. എന്നാൽ അങ്ങനെ ഒപ്പിടാൻ കഴിയില്ലെന്നാണ് ഭാര്യ റെനീറ്റ നിലപാടെടുത്തത്.ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്നലെ രാത്രി 11.30ക്ക് അവസാനിച്ചുവെന്ന് ഭാര്യയുടെ അമ്മ പറഞ്ഞു. ഇ.ഡി അധികൃതർ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ കൂട്ടിച്ചേർത്തു. അമ്മയെയും മക്കളെയും രണ്ട് മുറികളിലായാണ് പൂട്ടിയിട്ടതെന്നും ഇവർ ആരോപിച്ചു.
Trending
- ‘അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരും’; ലീഗിനെതിരേ രൂക്ഷവിമർശനവുമായി പിണറായി
- കാരവനുള്ളില്‍ യുവാക്കള്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്
- ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; ആശുപത്രികളും ശ്മാശാനങ്ങളും നിറഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ; അതിജാഗ്രതയോടെ ലോകം
- കലോത്സവ സ്വാഗതഗാനത്തിന് സാംസ്കാരികത്തനിമയോടെ നൃത്താവിഷ്കാരം
- പി.വി. അന്‍വറിന്റെ ‘ജനകീയ യാത്ര’ പോസ്റ്ററില്‍ വയനാട് ഡി.സി.സി. പ്രസിഡന്റ്
- സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2025 വർഷത്തേക്കുള്ള ഭരണ സമിതി അധികാരം ഏറ്റു
- വിദേശത്തുനിന്ന് വന്നതിനു പിന്നാലെ മമ്മൂട്ടി എം.ടിയുടെ വീട്ടിലെത്തി
- കെ. എസ്. സി. എ. മന്നം ജയന്തിയും, പുതുവത്സരവും ആഘോഷിച്ചു