തിരുവനന്തപുരം: ആശുപത്രികളുടെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഉള്ളവരുടെയും സംരക്ഷണം ഉറപ്പു വരുത്തണം എന്ന ഉദ്ദേശത്തോടെ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ താൻ ബിൽ അവതരിപ്പിക്കുമെന്ന് ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്സ്(AIPC),നാഷണൽ ചെയർമാനായ ഡോ.ശശി തരൂർ പറഞ്ഞു. AIPC യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത് വച്ച് നടന്ന “ആശുപത്രി സംരക്ഷണവും ആരോഗ്യ സംവിധാനവും” എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലിക്കിടയിൽ കൊലചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ യുവ ഡോക്ടർ ആണ് വന്ദന ദാസ്. അതിനാൽ, ആശുപത്രി സംരക്ഷണത്തിനായി കേരളത്തിൽ നിലവിലുള്ള 2012 ലെ നിയമത്തിന് ഭേദഗതി വരുത്തുന്ന ബിൽ നിയമസഭ ചർചെയ്യുമ്പോൾ, അതിന് ഡോ.വന്ദന ദാസിൻറ്റ് പേര് നൽകണമെന്നും തരൂർ ആവശ്യപ്പെട്ടു. ചികിത്സ നടത്തുന്ന ഡോക്ടർമാർക്ക് സംരക്ഷണം നൽകാൻ സാധിക്കുന്നില്ലെങ്കിൽ ഡോക്ടർമാർ റിസ്ക് എടുക്കാൻ തയ്യാറാവുകയില്ല എന്നും, അവരിൽ പലരും ഇതര സംസ്ഥാനങ്ങളിലേക്കും,വിദേശ രാജ്യങ്ങളിലേക്ക്ക്കും അവസരങ്ങൾ തേടി പോകുമെന്നും അദ്ദേഹം പറഞ്ഞു.സർകാർ ആശുപത്രികളിൽ നല്ല ചികിത്സ നൽകുന്നതിന് വേണ്ട സാഹചര്യം ഒരുക്കണം. ഒപ്പം രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും പെരുമാറ്റവും ഉറപ്പുവരുത്തുവാൻ ഡോക്ടർമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
തിരുവനന്തപുരം ചാപ്റ്റർ പ്രസിഡൻ്റ് അഡ്വ.P. S. ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സിമ്പോസിയം , മോഡറേറ്റ് ചെയ്തത് ഡോ.S.S. ലാൽ ആയിരുന്നു. ഡോ.ശ്രീജിത്ത് N. കുമാർ,ഡോ.അൽതാഫ്, ഡോ.K.G. വിജയലക്ഷ്മി,ഡോ.അഭിലാഷ്, അഖിലേഷ് നായർ, രാകേഷ് മോഹൻ, പ്രൊഫ.കൃഷ്ണകുമാർ, K.വിമലൻ തുടങ്ങിയവർ സംസാരിച്ചു.