റിപ്പോർട്ട്: സുജീഷ് ലാൽ
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൻറെ ചക്രത്തിൽ സാരി കുടുങ്ങി റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു. തൊളിക്കോട് തുരുത്തി പാലകോണിൽ നാല് സെന്റ് കോളനിയിൽ സുലോചന(58) ആണു മരിച്ചത്. മകനോടൊപ്പം ക്ഷേത്ര ദർശനത്തിനു പോകവേ തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തു ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ സുലോചന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാവിലെ ആണു മരിച്ചത്. മക്കൾ: മഞ്ജു, അഞ്ജു, സുരേഷ്.
