ബിഗ് ബോസിൽ ഇന്നലെ നടന്ന ടാസ്കിനിടയിൽ അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. ടാസ്കിനിടയിൽ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചു ഇത് ബിഗ് ബോസിലെ നിയമാവലികൾക്ക് എതിരെയാണെന്നും അതിനാൽ താല്‍ക്കാലികമായി രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കി എന്നുമാണ് ബിഗ് ബോസ് അറിയിപ്പ് ലഭിച്ചിരുന്നത്.
എന്നാൽ രജിത്തില്‍ നിന്നും ഇത്തരത്തിലൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. ഷോയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാര്‍ത്ഥി കൂടിയാണ് രജിത്. അതുകൊണ്ട് തന്നെ അദ്ദേഹം അങ്ങനെ ചെയ്യില്ലന്നാണ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹത്തിന്റെ കൈയ്യില്‍ ആരെങ്കിലും മുളക് കണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. ആര്‍മി ഗ്രൂപ്പുകളിലെല്ലാം പ്രധാന ചര്‍ച്ച ഇക്കാര്യമാണ്.
ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്ക്കാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തെ ഒഴിവാക്കി മുന്നേറാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിയില്ല. മാത്രവുമല്ല രജിത് ഒരിക്കലും ഇത് ചെയ്യില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.
രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും ഇതേക്കുറിച്ച് പറയുന്നതിനായി ബിഗ് ബോസ് നേരത്തെ രജിത്തിനെ കണ്ഫഷന് റൂമിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തിനാണ് വിളിപ്പിച്ചതെന്ന് മറ്റ് മത്സരാര്‍ത്ഥികൾ ചോദിച്ചപ്പോള്‍ പകലുറക്കത്തിന്റെ കാര്യം പറയാനാണെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. ആ പറഞ്ഞതില്‍ സംശയമുണ്ടെന്നും ഇതിലെന്തോ കള്ളത്തരമുണ്ടെന്നും രജിത്തിനൊപ്പമുള്ളവര് പറഞ്ഞിരുന്നു.
രേഷ്മക്കും സാറിനും അറിയാവുന്ന പ്രാങ്ക് ടാസ്ക്കായിരുന്നു ഇതെന്നും ആരാധകര്‍ പറയുന്നു. കണ്ഫഷന് റൂമില്‍ നിന്നും പുറത്തേക്ക് പോവുമ്പോള്‍ ഇറ്റ്സ് എ ഡ്രാമ എന്ന് രേഷ്മ പറയുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബിഗ് ബോസിനോടായാണ് താരം ഇങ്ങനെ പറയുന്നത്.രജിത്തിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കി എന്നറിയുമ്പോള്‍ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കും. ഇതറിയുന്നറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു പ്രാങ്ക് ടാസ്ക്ക് നടത്തിയതെന്നും ചര്‍ച്ചകളില്‍ പറയുന്നു. ക്യാപ്റ്റനായിരിക്കെ ഇത്തരത്തിലൊരു കാര്യം ചെയ്ത് പുറത്തുപോവാനും മാത്രം മണ്ടനല്ല രജിത്തെന്നുള്ള വാദഗതികളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മാത്രമല്ല രജിത്തിനെ വിമര്‍ശിക്കുന്നവരില്‍ ഒരാള്‍ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അദ്ദേഹത്തിന് അനുകൂലമായല്ലാതെ ആരും സംസാരിക്കാതിരുന്നതിനെക്കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്.